---
title: "#iritty l കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ ഗോണിക്കുപ്പ പോലീസിന്റെ പിടിയിൽ"
english_title: "Gonikkuppa iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196953/gonikkuppa iritty"
published_at: "2024-04-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fe6d6df98a_IMG-20240405-WA0079.jpg"
keywords: []
---

# #iritty l കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ ഗോണിക്കുപ്പ പോലീസിന്റെ പിടിയിൽ

> **Lead Summary:**  **ഇരിട്ടി**: മൈസൂരിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.400 കിലോ ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യും ആയി മൂന്ന് മലയാളികളെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം വീരാജ്പേട്ട ഡി വൈ എസ് പി മോഹൻ കുമാറിൻറെ നിർദേശപ്രകാരം ഗോണിക്കുപ്പ എസ് ഐ രൂപ ദേവിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരുവിൽ നിന്നും തിത്തിമത്തി ആനച്ചുക്കൂർ വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത് .

## Article Content

 **ഇരിട്ടി**: മൈസൂരിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.400 കിലോ ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യും ആയി മൂന്ന് മലയാളികളെ ഗോണിക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം വീരാജ്പേട്ട ഡി വൈ എസ് പി മോഹൻ കുമാറിൻറെ നിർദേശപ്രകാരം ഗോണിക്കുപ്പ എസ് ഐ രൂപ ദേവിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരുവിൽ നിന്നും തിത്തിമത്തി ആനച്ചുക്കൂർ വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടിയത് .

കോഴിക്കോട്, താമരശേരി, അമ്പായത്തോട് സ്വദേശികളായ അർസാദ്,തസ്‌ലിക്, മുഹമ്മദ് അസഫ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് . മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച വാഹനമടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു . മയക്കു മരുന്ന് വേട്ടയിൽ ക്രൈം പോലീസ് ഓഫീർ മാരായ രാധ ചന്ദ്രശേഖരൻ , തേജസ് കുമാർ , സജൻ , സോമശേഖർ , രവി എന്നിവരും ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിപ്രതികളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196953/gonikkuppa iritty)